ഒരു മയില്‍പ്പീലിത്തുണ്ടായ്.........
ഒരു മുരളീനാദമായ്നീ
എന്നും എന്റെയുള്ളില്‍ ഉണ്ടായിരുന്നെങ്കില്‍,
ഹൃദയത്തിന്റെ പുസ്തകത്താളില്‍ ഒളിപ്പിച്ച്,
ആകാശം കാണാതെ,
ആ സ്നേഹത്തൂവലുകള്‍ പെറ്റുപെരുകാന്‍,
കാത്തിരുന്നേനെ.
മുരളീനാദമായ നിന്നെ,
എന്റെ ഹൃദയത്തിന്റെ തന്ത്രിയില്‍,
മീട്ടിപാടിയേനെ.
എന്തിനോവേണ്ടി ഇടറിയ നെഞ്ചില്‍,
നിന്നോര്‍മ്മകള്‍ നിറയുമ്പോള്‍നനഞ്ഞ കണ്ണില്‍,
നിന്റെ കാഴ്ചകള്‍ നിറയുമ്പോള്‍,
ആ ഓര്‍മ്മകള്‍,
ഒരുപിടി സിന്ദൂരം പോലെ,
മണിച്ചെപ്പില്‍ ഞാന്‍ കാത്തുവയ്ക്കാം.
Wednesday, April 16, 2008
Subscribe to:
Post Comments (Atom)

5 comments:
പ്രണയാര്‍ദ്രം
പ്രണയം എത്ര മനോഹരം.. കൊള്ളാം കേട്ടോ!
കൃഷ്ണ ഭക്തി ഒത്തിരി പഴകിയ പ്രേമത്തിന്റെ പഴങ്കഞ്ഞിയാണ്. ഫാസ്റ്റ് ഫുഡിന്റെ ഈ കാലത്ത് ... പഴക്കം കുറഞ്ഞ കഞ്ഞിയെങ്കിലും വിളംബാന്‍ ശ്രദ്ധിക്കു... കാര്യമാക്കല്ലേ !!! ഇഷ്ടമുള്ളതെന്തും എഴുതു. :)
പ്രണയം കവിതപോലെ സുന്ദരമാണു
സമയമുണ്ടെങ്കില്‍ ഇവിടെ ഒന്നു വന്നോളു
http:ettumanoorappan.blogspot.com
എന്റെ
പ്രണയം എനിക്കു നല്‍കുന്ന അനുഭൂതി,
സന്തോഷം,അതൊക്കെ ഞാന്‍ എഴുതാന്‍ ശ്രമിക്കുന്നു.
അത്രേയുള്ളൂ.
Post a Comment