Wednesday, April 16, 2008

പ്രണയം..........
അത് അവള്‍ക്കു ഭക്തിയായിരുന്നു.
അവളുടെ കൃഷ്ണനോടുള്ള ഭക്തി.
ആ ഭക്തി,
അവളുടെ ജീവരാഗമായി അവളില്‍ തുടിച്ചു.
അവന്‍,
അവന്റെ മുരളീനാദത്തിലൂടെ,
അവളിലെ അനുരാഗത്തിനു തുടിപ്പേകി.
ആ ഭക്തിയില്‍,
പ്രണയത്തില്‍ മുഴുകിഅവള്‍ ,
അവളെ മറന്നു.
അവളല്ലാതായി.
രാജകുമാരിയായിരുന്ന അവള്‍,കൃഷ്ണന്റെ മീരയായി.
അതിലവള്‍ ആനന്ദം കണ്ടു.
തംബുരു മീട്ടി അവള്‍ കൃഷ്ണലീലകള്‍ പാടി.
അവന്റെ ലീലകള്‍,അവളുടെ ഗാനങ്ങളിലൂടെപുനര്‍ജീവിച്ചു.
അവന്റെ മുരളീനാദം
മീരയുടെഅനുരാഗത്തിനു തുടിപ്പേകിയപ്പോള്‍,
താന്‍ പാടിയ ഗാനങ്ങളിലൂടെ
മീര തന്റെ കൃഷ്ണനിലലിഞ്ഞു ചേര്‍ന്നു.
അവനില്‍ നിന്നും വേറിടാനാവാതെ,
എന്നും കൃഷ്ണന്റെ മാത്രം മീരയായി.

No comments: