നീ,
വിടര്‍ന്നു നില്‍ക്കുന്ന ഒരു റോസാ പുഷ്പമാണ്.
പകിട്ടാര്‍ന്ന നിറവും
മാദക ഭംഗിയും
കൊതിപ്പിക്കുന്ന ഗന്ധവും
നിന്നെ എന്റെ ലഹരിയാക്കി മാറ്റി.
ആവോളം ഞാന്‍ ആ ലഹരി നുണഞ്ഞു.
ആ ലഹരിയുടെ തടാകങ്ങളില്‍
നീന്തി തളര്‍ന്നപ്പോള്‍ഞാന്‍
എവിടെയോ ചെന്നു ചേര്‍ന്നു.
കൂര്‍ത്തു മൂര്‍ത്ത മുള്ളിലും
പരുപരുത്ത ഇലയിലും
ഞാനലഞ്ഞു.
അപ്പോഴൊക്കെ നിന്നിലെ
മധു നുകരാന്‍നീ പകര്‍ന്ന ലഹരിയില്‍
ഒരിക്കല്‍കൂടി നീരാടാന്‍ ഞാന്‍ കൊതിച്ചു.
പക്ഷെ,
അവിടെ നിന്നിലെ മധുവെന്നല്ല,
നീ കൂടെ ഉണ്ടായിരുന്നില്ല.
Thursday, May 22, 2008
ഓര്‍ക്കുക,
നീ വേദനിച്ചാല്‍ മുറിപ്പെടുന്നത്
എന്റെ ഹൃദയമാണ്.
നീ പൊഴിക്കുന്ന
ഓരോതുള്ളിക്കണ്ണീരും
മുള്ളായി ഉടക്കുന്നത്
എന്റെ നെഞ്ജീലാണ്.
നിന്റെ വ്യാകുലതകളില്‍
ചോര്‍ന്നുപോവുന്നത്
എന്റെ ധൈര്യമാണ്.
നിന്റെ ഓരോ നെടുവീര്‍പ്പും
ചുട്ടുപൊള്ളിക്കുന്നത്
എന്റെ ആത്മാവിനെയാണ്.
നീ നീയല്ലാതാവുമ്പോള്‍എനിക്ക്
നഷ്ടമാവുന്നത്
എന്നെ തന്നെയാണ്.
നീ വേദനിച്ചാല്‍ മുറിപ്പെടുന്നത്
എന്റെ ഹൃദയമാണ്.
നീ പൊഴിക്കുന്ന
ഓരോതുള്ളിക്കണ്ണീരും
മുള്ളായി ഉടക്കുന്നത്
എന്റെ നെഞ്ജീലാണ്.
നിന്റെ വ്യാകുലതകളില്‍
ചോര്‍ന്നുപോവുന്നത്
എന്റെ ധൈര്യമാണ്.
നിന്റെ ഓരോ നെടുവീര്‍പ്പും
ചുട്ടുപൊള്ളിക്കുന്നത്
എന്റെ ആത്മാവിനെയാണ്.
നീ നീയല്ലാതാവുമ്പോള്‍എനിക്ക്
നഷ്ടമാവുന്നത്
എന്നെ തന്നെയാണ്.
Monday, May 5, 2008
ഇന്നലെ വരെ എന്നെ നോക്കിയിരുന്ന നിന്റെ കണ്ണില്‍,
പ്രണയത്താല്‍ ജ്വലിക്കുന്ന രണ്ടു നക്ഷത്രങ്ങള്‍,
ഞാന്‍ കണ്ടിരുന്നു.
പക്ഷെ ഇന്ന്,
ഇന്നത് മങ്ങിയിരിക്കുന്നു.
അല്ല,
അസ്തമിച്ചിരിക്കുന്നു.
എന്നോടുള്ള പ്രണയം അവസാനിച്ചതോ?അതോ,
അവസാനിപ്പിക്കേണ്ടിവന്നതോ?
അറിയില്ലെനിക്ക്.
രണ്ടായാലും നിന്നോടെനിക്ക് പിണങ്ങാന്‍ കഴിയില്ലല്ലോ....
മറ്റാരോടും എനിക്കതിനാവും.
പക്ഷെ,
പക്ഷെ നിന്നോടുവയ്യ.
അത്രയേറെ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു.
അതത്രയും നിനക്ക് പകര്‍ന്നു നല്‍കാനാവാതെ
ഞാന്‍ മടങ്ങുകയാണ്.
നിന്നില്‍ നിന്നും മടങ്ങേണ്ടിവരുമ്പോള്‍,
ജീവിതത്തില്‍ നിന്നതന്നെ മടങ്ങണമെന്ന്ഞാന്‍ ആഗ്രഹിക്കുന്നു.
നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുവോ?
അതോ വെറുക്കുന്നോ?
രണ്ടാണെങ്കിലും ഞാന്‍ സന്തോഷിക്കുന്നു.
എന്തെന്നോ?
രണ്ടായാലും നീ എന്നെ ഓര്‍മ്മിക്കുന്നുവല്ലോ............
പ്രണയത്താല്‍ ജ്വലിക്കുന്ന രണ്ടു നക്ഷത്രങ്ങള്‍,
ഞാന്‍ കണ്ടിരുന്നു.
പക്ഷെ ഇന്ന്,
ഇന്നത് മങ്ങിയിരിക്കുന്നു.
അല്ല,
അസ്തമിച്ചിരിക്കുന്നു.
എന്നോടുള്ള പ്രണയം അവസാനിച്ചതോ?അതോ,
അവസാനിപ്പിക്കേണ്ടിവന്നതോ?
അറിയില്ലെനിക്ക്.
രണ്ടായാലും നിന്നോടെനിക്ക് പിണങ്ങാന്‍ കഴിയില്ലല്ലോ....
മറ്റാരോടും എനിക്കതിനാവും.
പക്ഷെ,
പക്ഷെ നിന്നോടുവയ്യ.
അത്രയേറെ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു.
അതത്രയും നിനക്ക് പകര്‍ന്നു നല്‍കാനാവാതെ
ഞാന്‍ മടങ്ങുകയാണ്.
നിന്നില്‍ നിന്നും മടങ്ങേണ്ടിവരുമ്പോള്‍,
ജീവിതത്തില്‍ നിന്നതന്നെ മടങ്ങണമെന്ന്ഞാന്‍ ആഗ്രഹിക്കുന്നു.
നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുവോ?
അതോ വെറുക്കുന്നോ?
രണ്ടാണെങ്കിലും ഞാന്‍ സന്തോഷിക്കുന്നു.
എന്തെന്നോ?
രണ്ടായാലും നീ എന്നെ ഓര്‍മ്മിക്കുന്നുവല്ലോ............
Subscribe to:
Posts (Atom)
