ആകാശത്തോളം ആഗ്രഹിച്ചാല്‍കുന്നോളമെങ്കിലും സ്വന്തമാക്കാം.
പഴഞ്ജൊല്ലില്‍ പതിരില്ല.
അതുകൊണ്ട് ഞാനും ആഗ്രഹിച്ചു
.ആകാശത്തോളം.........
ആഗ്രഹങ്ങള്‍ക്ക് അതിരില്ലാതായപ്പോള്‍,
ആളുകള്‍ ചിരിച്ചു.
പരിഹസിച്ചു.
അപ്പോള്‍ തോന്നി,
ആഗ്രഹിക്കുന്നവര്‍ക്ക്പറഞ്ഞിട്ടുള്ളതായിരിക്കും ഇതെന്ന്.
പിന്നെ ഞാനറിഞ്ഞു,
പഴഞ്ജൊല്ലില്‍ പതിരില്ലെന്ന്.
എങ്ങനെയെന്നോ?
നീയെനിക്ക് തന്ന സ്നേഹത്തിലൂടെ.
ആകാശത്തോളം ആഗ്രഹിച്ചപ്പോള്‍,
ഒരു കടലോളം നീ തന്നു.
ഇപ്പോള്‍ ആ കടലില്‍ ഞാന്‍ നീന്തി തളരുകയാണ്.
എനിക്ക്,
കരയിലെത്താനാവുന്നില്ല.
കോരിക്കുടിച്ചിട്ടുംകടല്‍ തീരുന്നുമില്ല.
എന്റെ ആഗ്രഹങ്ങള്‍..........
എനിക്ക് ശ്വാസം മുട്ടുകയാണ്.
ആകാശത്തോളം,
കുന്നോളം,
കുന്നിമണീയോളം സ്നേഹം അതുമതി.
Wednesday, April 30, 2008
Saturday, April 26, 2008
എന്റെ സ്വപ്നങ്ങള്‍ക്കൊന്നും
ഒരിക്കലും ഞാന്‍ കടുത്ത നിറങ്ങള്‍ നല്‍കിയിരുന്നില്ല.
സ്നേഹത്തിന്റെ ഇളം നിറങ്ങളായിരുന്നു അവയ്കൊക്കെ.
പക്ഷെ,
അവയ്കുമേല്‍,കറുത്തനിഴലുകള്‍ വീണിരിക്കുന്നു.
അല്ല,
കറുത്തചായം പൂശിയിരിക്കുന്നു.
മായ്ച്ചാലും മായാത്തപോലെ.
ആ സ്വപ്നങ്ങളില്‍ ഞാന്‍ വരച്ചുചേര്‍ത്ത
ചിത്രങ്ങള്‍ക്ക് പകരം,
മറ്റൊന്ന് വരയ്ക്കാന്‍ എനിക്ക് കഴിയില്ല.
എനിക്ക് വരയ്ക്കാനറിയില്ല.
എനിക്ക് വരയ്ക്കാന്‍ കരങ്ങളില്ല.
എന്തെന്നോ,
എന്റെ ചിന്തയും,കേള്‍വിയും,വാക്കുകളും,
കരങ്ങളുമൊക്കെ നീയായിരുന്നു.
ഒരിക്കലും ഞാന്‍ കടുത്ത നിറങ്ങള്‍ നല്‍കിയിരുന്നില്ല.
സ്നേഹത്തിന്റെ ഇളം നിറങ്ങളായിരുന്നു അവയ്കൊക്കെ.
പക്ഷെ,
അവയ്കുമേല്‍,കറുത്തനിഴലുകള്‍ വീണിരിക്കുന്നു.
അല്ല,
കറുത്തചായം പൂശിയിരിക്കുന്നു.
മായ്ച്ചാലും മായാത്തപോലെ.
ആ സ്വപ്നങ്ങളില്‍ ഞാന്‍ വരച്ചുചേര്‍ത്ത
ചിത്രങ്ങള്‍ക്ക് പകരം,
മറ്റൊന്ന് വരയ്ക്കാന്‍ എനിക്ക് കഴിയില്ല.
എനിക്ക് വരയ്ക്കാനറിയില്ല.
എനിക്ക് വരയ്ക്കാന്‍ കരങ്ങളില്ല.
എന്തെന്നോ,
എന്റെ ചിന്തയും,കേള്‍വിയും,വാക്കുകളും,
കരങ്ങളുമൊക്കെ നീയായിരുന്നു.
Friday, April 25, 2008
പറഞ്ഞോ പറയാതെയോഅകലുകയാണ് നമ്മള്‍.
അറിഞ്ഞോ അറിയാതെയോസ്നേഹിച്ചുതുടങ്ങിയതുപോലെ.
അതുകൊണ്ട്,
ഞാന്‍ ഭാവികാലത്തെ വെറുക്കുന്നു.
അതിന്റെ ചൂട് എന്നെ പൊള്ളിക്കുന്നു.
അവിടെ എനിക്ക് കുളിരേകാന്‍,
നിന്റെ കൈകള്‍ ഞാന്‍ കാണുന്നില്ല.
വര്‍ത്തമാനകാലത്തെ ഞാന്‍ ഭയപ്പെടുന്നു.
അതിന്റെ തണുപ്പ് എന്നെ മരവിപ്പിക്കുന്നു.
എനിക്ക് ചൂട് പകരാന്‍ ,
നിന്റെ മാറും കരങ്ങളും ഞാന്‍അവിടെ കാണുന്നില്ല.
എനിക്കിഷ്ടം ഭൂതകാലമാണ്.
ചൂടില്‍ കുളിരേകാനും,
തണുപ്പില്‍ കുളിര്‍ പകരാനും,
നീയെനിക്ക് കൂട്ടുണ്ടായിരുന്ന,ഭൂതകാലം.
പക്ഷെ,
ഇപ്പോള്‍ വര്‍ത്തമാനകാലത്തെയുംഞാന്‍ സ്നേഹിച്ചുതുടങ്ങി.
എന്തെന്നോ?
നിന്നെ ഞാന്‍ ഇത്രയേറെ പ്രണയിച്ചിരുന്നുവെന്ന്,
എപ്പോഴും പ്രണയിക്കുന്നുവെന്ന്,
എനിക്കു മനസ്സിലാക്കി തന്നതുകൊണ്ട്.
പറഞ്ഞോ ,പറയാതെയോ അകലുന്നത്,
വീണ്ടും,
അറിഞ്ഞോ അറിയാതെയോ,
അടുക്കാനാണെന്ന് ഓര്‍മ്മിപ്പിച്ചതുകൊണ്ട്.
അറിഞ്ഞോ അറിയാതെയോസ്നേഹിച്ചുതുടങ്ങിയതുപോലെ.
അതുകൊണ്ട്,
ഞാന്‍ ഭാവികാലത്തെ വെറുക്കുന്നു.
അതിന്റെ ചൂട് എന്നെ പൊള്ളിക്കുന്നു.
അവിടെ എനിക്ക് കുളിരേകാന്‍,
നിന്റെ കൈകള്‍ ഞാന്‍ കാണുന്നില്ല.
വര്‍ത്തമാനകാലത്തെ ഞാന്‍ ഭയപ്പെടുന്നു.
അതിന്റെ തണുപ്പ് എന്നെ മരവിപ്പിക്കുന്നു.
എനിക്ക് ചൂട് പകരാന്‍ ,
നിന്റെ മാറും കരങ്ങളും ഞാന്‍അവിടെ കാണുന്നില്ല.
എനിക്കിഷ്ടം ഭൂതകാലമാണ്.
ചൂടില്‍ കുളിരേകാനും,
തണുപ്പില്‍ കുളിര്‍ പകരാനും,
നീയെനിക്ക് കൂട്ടുണ്ടായിരുന്ന,ഭൂതകാലം.
പക്ഷെ,
ഇപ്പോള്‍ വര്‍ത്തമാനകാലത്തെയുംഞാന്‍ സ്നേഹിച്ചുതുടങ്ങി.
എന്തെന്നോ?
നിന്നെ ഞാന്‍ ഇത്രയേറെ പ്രണയിച്ചിരുന്നുവെന്ന്,
എപ്പോഴും പ്രണയിക്കുന്നുവെന്ന്,
എനിക്കു മനസ്സിലാക്കി തന്നതുകൊണ്ട്.
പറഞ്ഞോ ,പറയാതെയോ അകലുന്നത്,
വീണ്ടും,
അറിഞ്ഞോ അറിയാതെയോ,
അടുക്കാനാണെന്ന് ഓര്‍മ്മിപ്പിച്ചതുകൊണ്ട്.
Thursday, April 24, 2008
എന്നോമലാള്‍ വന്നു നിന്നരികില്‍കണ്ണീരിറക്കും കരളുമായി.
ഹൃദയത്തിലോളം തുടിച്ചിരുന്നു,
വിങ്ങും മനസ്സിന്റെ നൊമ്പരങ്ങള്‍.
കണ്ണീര്‍ മൂടിയിട്ടുണ്ടാ നറും മിഴികള്‍-
ക്കേതുകടലിനേക്കാളുമാഴം.
ആളിപ്പിടിക്കുമൊരഗ്നികൊണ്ടാ-
ണാഴിതിളച്ചുകിടപ്പതെന്നും.
നിന്‍ കണ്ണീരിടയ്ക്കെന്‍ കരള്‍ പളുങ്കില്‍,
കല്ലുകള്‍പ്പോല്‍ വീണുടഞ്ഞിടൂമ്പോല്‍.
കാണുന്നതൊന്നേ ഞാന്‍ ,
നിന്റെ കണ്ണില്‍,നീറും മനസ്സിന്റെ നൊമ്പരങ്ങള്‍.
ചോദിപ്പു ഞാന്‍ കാരണം എന്നോമലോടായ്,
ചോദിച്ച നേരം ആ ദു:ഖ
മൂകകയ്യുകള്‍ കൊണ്ടെന്‍ കഴുത്തുകെട്ടി,
കണ്ണുകള്‍ കൊണ്ടെന്‍ മുഖം തലോടി
അക്ഷരം തോറും വിചാരമോടെ
വിക്കിനാന്‍ അങ്ങെനിക്കുള്ളതല്ലേ...
ഓമനേ..രണ്ടല്ല നമ്മളെന്നാല്‍നോവില്ല
നോവിലുമെന്റെ ചിത്തം.
ഭാഷയ്കതീതം മുഖത്തിലുള്ള ഭാവം,
നീ വാടിയ പൂവുപോലെ.
വേറാരുമില്ലെനിക്കെന്നു കേണു,
എന്റെ മാറത്തു തീ നാമ്പു പോലെ വീഴ്കെ
കാണുന്നു നിന്‍ കണ്‍കളില്‍ നൊമ്പരം
ഞാന്‍കൈ നീട്ടി നെഞ്ജിലേക്കേറ്റു വാങ്ങി.
..............ഇതെന്റെ കവിതയല്ല.ഞാനേറെ ഇഷ്റ്റപ്പെടുന്ന ആള്‍എനിക്കെഴുതിത്തന്നതാണീത്.
ഹൃദയത്തിലോളം തുടിച്ചിരുന്നു,
വിങ്ങും മനസ്സിന്റെ നൊമ്പരങ്ങള്‍.
കണ്ണീര്‍ മൂടിയിട്ടുണ്ടാ നറും മിഴികള്‍-
ക്കേതുകടലിനേക്കാളുമാഴം.
ആളിപ്പിടിക്കുമൊരഗ്നികൊണ്ടാ-
ണാഴിതിളച്ചുകിടപ്പതെന്നും.
നിന്‍ കണ്ണീരിടയ്ക്കെന്‍ കരള്‍ പളുങ്കില്‍,
കല്ലുകള്‍പ്പോല്‍ വീണുടഞ്ഞിടൂമ്പോല്‍.
കാണുന്നതൊന്നേ ഞാന്‍ ,
നിന്റെ കണ്ണില്‍,നീറും മനസ്സിന്റെ നൊമ്പരങ്ങള്‍.
ചോദിപ്പു ഞാന്‍ കാരണം എന്നോമലോടായ്,
ചോദിച്ച നേരം ആ ദു:ഖ
മൂകകയ്യുകള്‍ കൊണ്ടെന്‍ കഴുത്തുകെട്ടി,
കണ്ണുകള്‍ കൊണ്ടെന്‍ മുഖം തലോടി
അക്ഷരം തോറും വിചാരമോടെ
വിക്കിനാന്‍ അങ്ങെനിക്കുള്ളതല്ലേ...
ഓമനേ..രണ്ടല്ല നമ്മളെന്നാല്‍നോവില്ല
നോവിലുമെന്റെ ചിത്തം.
ഭാഷയ്കതീതം മുഖത്തിലുള്ള ഭാവം,
നീ വാടിയ പൂവുപോലെ.
വേറാരുമില്ലെനിക്കെന്നു കേണു,
എന്റെ മാറത്തു തീ നാമ്പു പോലെ വീഴ്കെ
കാണുന്നു നിന്‍ കണ്‍കളില്‍ നൊമ്പരം
ഞാന്‍കൈ നീട്ടി നെഞ്ജിലേക്കേറ്റു വാങ്ങി.
..............ഇതെന്റെ കവിതയല്ല.ഞാനേറെ ഇഷ്റ്റപ്പെടുന്ന ആള്‍എനിക്കെഴുതിത്തന്നതാണീത്.
Wednesday, April 23, 2008
എന്തായിരുന്നു നമ്മുടെ ബന്ധം.
അറിയില്ല.
ഒരിക്കലും എനിക്കത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
എന്തുപറഞ്ഞാണ് നമ്മള്‍ഒന്നിച്ചതെന്നും ഓര്‍മ്മയില്ല.
എങ്കിലും ഞാന്‍ പറയാതെ,
നീയെന്നെ അറിഞ്ഞിരുന്നു.
ഒരു പക്ഷെ തിരിച്ചും.
ഒരുപാട് സംസാരിക്കുന്നതിനേക്കാള്‍ നിനക്കിഷ്ടം,
നമുക്കിടയിലെ മവുനമായിരുന്നു.
അതിലൂടെ നീ ഒരുപാട് കഥകള്‍ പറഞ്ഞിരുന്നു.
എന്റെ കണ്ണുകളില്‍ നിന്ന് ഒരുപാട്
കഥകള്‍ നീ വായിച്ചു പറയുമായിരുന്നു.
ഞാന്‍..........
ഞാനുണര്‍ന്നിരുന്നത് നിന്നിലായിരുന്നു.
പ്രിയനേ.............
എന്നെ മറക്കാന്‍,നീ മടിക്കുന്നുവോ?
എങ്കില്‍ മാപ്പ്.
എന്തിനെന്നോ?
നിന്നെ മറക്കാന്‍ ഞാനും മടിക്കുന്നതിന്.
അറിയില്ല.
ഒരിക്കലും എനിക്കത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
എന്തുപറഞ്ഞാണ് നമ്മള്‍ഒന്നിച്ചതെന്നും ഓര്‍മ്മയില്ല.
എങ്കിലും ഞാന്‍ പറയാതെ,
നീയെന്നെ അറിഞ്ഞിരുന്നു.
ഒരു പക്ഷെ തിരിച്ചും.
ഒരുപാട് സംസാരിക്കുന്നതിനേക്കാള്‍ നിനക്കിഷ്ടം,
നമുക്കിടയിലെ മവുനമായിരുന്നു.
അതിലൂടെ നീ ഒരുപാട് കഥകള്‍ പറഞ്ഞിരുന്നു.
എന്റെ കണ്ണുകളില്‍ നിന്ന് ഒരുപാട്
കഥകള്‍ നീ വായിച്ചു പറയുമായിരുന്നു.
ഞാന്‍..........
ഞാനുണര്‍ന്നിരുന്നത് നിന്നിലായിരുന്നു.
പ്രിയനേ.............
എന്നെ മറക്കാന്‍,നീ മടിക്കുന്നുവോ?
എങ്കില്‍ മാപ്പ്.
എന്തിനെന്നോ?
നിന്നെ മറക്കാന്‍ ഞാനും മടിക്കുന്നതിന്.
Friday, April 18, 2008
എന്നുമുതലാണ് ഞാന്‍ നിന്നെ സ്നേഹിച്ചുതുടങ്ങിയത്?
നീ എന്റെ ഹൃദയത്തിന്റെ കാവലാളായത്?
അറിയില്ല.
അല്ല ഓര്‍മ്മയില്ല.
പക്ഷേ,
അന്നുമുതല്‍,
ആ നിമിഷം മുതല്‍,
എന്റെ മോഹങ്ങളുടെ,
സ്വപ്നങ്ങളുടെ താഴ്വാരം
നിറഞ്ഞു നില്‍ക്കുന്ന പൂക്കളാല്‍സമ്പന്നമാണെന്നറിയാം.
നിന്റെ പ്രണയമാകുന്ന പൂക്കളാല്‍ സമ്പന്നം.
നിന്റെ കരുതലാകുന്ന വേലി
അതിനെ എന്നും സംരക്ഷിച്ചിരുന്നു.
പകരമായി.....
ആ താഴ്വാരത്തെ പൂക്കളുടെ ഭംഗിയും,
സുഗന്ധവും,
അതിലെ നറും തേനും
ഞാന്‍ നിനക്കായ് കരുതി.
നീ എന്റെ ഹൃദയത്തിന്റെ കാവലാളായത്?
അറിയില്ല.
അല്ല ഓര്‍മ്മയില്ല.
പക്ഷേ,
അന്നുമുതല്‍,
ആ നിമിഷം മുതല്‍,
എന്റെ മോഹങ്ങളുടെ,
സ്വപ്നങ്ങളുടെ താഴ്വാരം
നിറഞ്ഞു നില്‍ക്കുന്ന പൂക്കളാല്‍സമ്പന്നമാണെന്നറിയാം.
നിന്റെ പ്രണയമാകുന്ന പൂക്കളാല്‍ സമ്പന്നം.
നിന്റെ കരുതലാകുന്ന വേലി
അതിനെ എന്നും സംരക്ഷിച്ചിരുന്നു.
പകരമായി.....
ആ താഴ്വാരത്തെ പൂക്കളുടെ ഭംഗിയും,
സുഗന്ധവും,
അതിലെ നറും തേനും
ഞാന്‍ നിനക്കായ് കരുതി.
Thursday, April 17, 2008
എന്റെ ഹൃദയം.........
നിന്റെ സാമീപ്യത്തിനായി വെമ്പുന്നു.
എന്റെ കാതുകള്‍.....
നിന്റെ പദനിസ്വനത്തിനായി കാത്തിരിക്കുന്നു.
എന്റെ ചുണ്ടുകള്‍......
ഞാന്‍ കാത്തുവച്ച രാഗം
നിന്റെ കാതില്‍മൂളാന്‍ കൊതിക്കുന്നു.
നീയറിയുന്നോ..........
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളത്രയുംസൂക്ഷിച്ച
മണിച്ചെപ്പാണ്എന്റെ ഹൃദയമെന്ന്.
എന്റെ ജീവിതത്തെ ഉത്സവമാക്കുകയും,
ദു:ഖങ്ങളെ വകഞ്ഞുമാറ്റി,
പ്രതീക്ഷയുടെ പൂക്കള്‍ വിരിയിക്കുകയും,
എന്റെ ഏകാന്തതയെ സ്വപ്നങ്ങളാല്‍നിറയ്ക്കുകയും ചെയ്യുന്ന
നിന്റെമധുരമായ ഓര്‍മ്മകളുടെ
മണിച്ചെപ്പാണതെന്ന്.
നിന്റെ സാമീപ്യത്തിനായി വെമ്പുന്നു.
എന്റെ കാതുകള്‍.....
നിന്റെ പദനിസ്വനത്തിനായി കാത്തിരിക്കുന്നു.
എന്റെ ചുണ്ടുകള്‍......
ഞാന്‍ കാത്തുവച്ച രാഗം
നിന്റെ കാതില്‍മൂളാന്‍ കൊതിക്കുന്നു.
നീയറിയുന്നോ..........
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളത്രയുംസൂക്ഷിച്ച
മണിച്ചെപ്പാണ്എന്റെ ഹൃദയമെന്ന്.
എന്റെ ജീവിതത്തെ ഉത്സവമാക്കുകയും,
ദു:ഖങ്ങളെ വകഞ്ഞുമാറ്റി,
പ്രതീക്ഷയുടെ പൂക്കള്‍ വിരിയിക്കുകയും,
എന്റെ ഏകാന്തതയെ സ്വപ്നങ്ങളാല്‍നിറയ്ക്കുകയും ചെയ്യുന്ന
നിന്റെമധുരമായ ഓര്‍മ്മകളുടെ
മണിച്ചെപ്പാണതെന്ന്.
Wednesday, April 16, 2008
ഒരു മയില്‍പ്പീലിത്തുണ്ടായ്.........
ഒരു മുരളീനാദമായ്നീ
എന്നും എന്റെയുള്ളില്‍ ഉണ്ടായിരുന്നെങ്കില്‍,
ഹൃദയത്തിന്റെ പുസ്തകത്താളില്‍ ഒളിപ്പിച്ച്,
ആകാശം കാണാതെ,
ആ സ്നേഹത്തൂവലുകള്‍ പെറ്റുപെരുകാന്‍,
കാത്തിരുന്നേനെ.
മുരളീനാദമായ നിന്നെ,
എന്റെ ഹൃദയത്തിന്റെ തന്ത്രിയില്‍,
മീട്ടിപാടിയേനെ.
എന്തിനോവേണ്ടി ഇടറിയ നെഞ്ചില്‍,
നിന്നോര്‍മ്മകള്‍ നിറയുമ്പോള്‍നനഞ്ഞ കണ്ണില്‍,
നിന്റെ കാഴ്ചകള്‍ നിറയുമ്പോള്‍,
ആ ഓര്‍മ്മകള്‍,
ഒരുപിടി സിന്ദൂരം പോലെ,
മണിച്ചെപ്പില്‍ ഞാന്‍ കാത്തുവയ്ക്കാം.
ഒരു മുരളീനാദമായ്നീ
എന്നും എന്റെയുള്ളില്‍ ഉണ്ടായിരുന്നെങ്കില്‍,
ഹൃദയത്തിന്റെ പുസ്തകത്താളില്‍ ഒളിപ്പിച്ച്,
ആകാശം കാണാതെ,
ആ സ്നേഹത്തൂവലുകള്‍ പെറ്റുപെരുകാന്‍,
കാത്തിരുന്നേനെ.
മുരളീനാദമായ നിന്നെ,
എന്റെ ഹൃദയത്തിന്റെ തന്ത്രിയില്‍,
മീട്ടിപാടിയേനെ.
എന്തിനോവേണ്ടി ഇടറിയ നെഞ്ചില്‍,
നിന്നോര്‍മ്മകള്‍ നിറയുമ്പോള്‍നനഞ്ഞ കണ്ണില്‍,
നിന്റെ കാഴ്ചകള്‍ നിറയുമ്പോള്‍,
ആ ഓര്‍മ്മകള്‍,
ഒരുപിടി സിന്ദൂരം പോലെ,
മണിച്ചെപ്പില്‍ ഞാന്‍ കാത്തുവയ്ക്കാം.
പ്രണയം..........
അത് അവള്‍ക്കു ഭക്തിയായിരുന്നു.
അവളുടെ കൃഷ്ണനോടുള്ള ഭക്തി.
ആ ഭക്തി,
അവളുടെ ജീവരാഗമായി അവളില്‍ തുടിച്ചു.
അവന്‍,
അവന്റെ മുരളീനാദത്തിലൂടെ,
അവളിലെ അനുരാഗത്തിനു തുടിപ്പേകി.
ആ ഭക്തിയില്‍,
പ്രണയത്തില്‍ മുഴുകിഅവള്‍ ,
അവളെ മറന്നു.
അവളല്ലാതായി.
രാജകുമാരിയായിരുന്ന അവള്‍,കൃഷ്ണന്റെ മീരയായി.
അതിലവള്‍ ആനന്ദം കണ്ടു.
തംബുരു മീട്ടി അവള്‍ കൃഷ്ണലീലകള്‍ പാടി.
അവന്റെ ലീലകള്‍,അവളുടെ ഗാനങ്ങളിലൂടെപുനര്‍ജീവിച്ചു.
അവന്റെ മുരളീനാദം
മീരയുടെഅനുരാഗത്തിനു തുടിപ്പേകിയപ്പോള്‍,
താന്‍ പാടിയ ഗാനങ്ങളിലൂടെ
മീര തന്റെ കൃഷ്ണനിലലിഞ്ഞു ചേര്‍ന്നു.
അവനില്‍ നിന്നും വേറിടാനാവാതെ,
എന്നും കൃഷ്ണന്റെ മാത്രം മീരയായി.
അത് അവള്‍ക്കു ഭക്തിയായിരുന്നു.
അവളുടെ കൃഷ്ണനോടുള്ള ഭക്തി.
ആ ഭക്തി,
അവളുടെ ജീവരാഗമായി അവളില്‍ തുടിച്ചു.
അവന്‍,
അവന്റെ മുരളീനാദത്തിലൂടെ,
അവളിലെ അനുരാഗത്തിനു തുടിപ്പേകി.
ആ ഭക്തിയില്‍,
പ്രണയത്തില്‍ മുഴുകിഅവള്‍ ,
അവളെ മറന്നു.
അവളല്ലാതായി.
രാജകുമാരിയായിരുന്ന അവള്‍,കൃഷ്ണന്റെ മീരയായി.
അതിലവള്‍ ആനന്ദം കണ്ടു.
തംബുരു മീട്ടി അവള്‍ കൃഷ്ണലീലകള്‍ പാടി.
അവന്റെ ലീലകള്‍,അവളുടെ ഗാനങ്ങളിലൂടെപുനര്‍ജീവിച്ചു.
അവന്റെ മുരളീനാദം
മീരയുടെഅനുരാഗത്തിനു തുടിപ്പേകിയപ്പോള്‍,
താന്‍ പാടിയ ഗാനങ്ങളിലൂടെ
മീര തന്റെ കൃഷ്ണനിലലിഞ്ഞു ചേര്‍ന്നു.
അവനില്‍ നിന്നും വേറിടാനാവാതെ,
എന്നും കൃഷ്ണന്റെ മാത്രം മീരയായി.
പ്രണയം..........
അത് അവള്‍ക്കു ഭക്തിയായിരുന്നു.
അവളുടെ കൃഷ്ണനോടുള്ള ഭക്തി.
ആ ഭക്തി,
അവളുടെ ജീവരാഗമായി അവളില്‍ തുടിച്ചു.
അവന്‍,
അവന്റെ മുരളീനാദത്തിലൂടെ,
അവളിലെ അനുരാഗത്തിനു തുടിപ്പേകി.
ആ ഭക്തിയില്‍,
പ്രണയത്തില്‍ മുഴുകി
അവള്‍ ,അവളെ മറന്നു.
അവളല്ലാതായി.
രാജകുമാരിയായിരുന്ന അവള്‍,
കൃഷ്ണന്റെ മീരയായി.
അതിലവള്‍ ആനന്ദം കണ്ടു.
തംബുരു മീട്ടി അവള്‍ കൃഷ്ണലീലകള്‍ പാടി.
അവന്റെ ലീലകള്‍,
അവളുടെ ഗാനങ്ങളിലൂടെപുനര്‍ജീവിച്ചു.
അവന്റെ മുരളീനാദം മീരയുടെഅനുരാഗത്തിനു തുടിപ്പേകിയപ്പോള്‍,
താന്‍ പാടിയ ഗാനങ്ങളിലൂടെ
മീര തന്റെ കൃഷ്ണനിലലിഞ്ഞു ചേര്‍ന്നു.
അവനില്‍ നിന്നും വേറിടാനാവാതെ,
എന്നും കൃഷ്ണന്റെ മാത്രം മീരയായി.
അത് അവള്‍ക്കു ഭക്തിയായിരുന്നു.
അവളുടെ കൃഷ്ണനോടുള്ള ഭക്തി.
ആ ഭക്തി,
അവളുടെ ജീവരാഗമായി അവളില്‍ തുടിച്ചു.
അവന്‍,
അവന്റെ മുരളീനാദത്തിലൂടെ,
അവളിലെ അനുരാഗത്തിനു തുടിപ്പേകി.
ആ ഭക്തിയില്‍,
പ്രണയത്തില്‍ മുഴുകി
അവള്‍ ,അവളെ മറന്നു.
അവളല്ലാതായി.
രാജകുമാരിയായിരുന്ന അവള്‍,
കൃഷ്ണന്റെ മീരയായി.
അതിലവള്‍ ആനന്ദം കണ്ടു.
തംബുരു മീട്ടി അവള്‍ കൃഷ്ണലീലകള്‍ പാടി.
അവന്റെ ലീലകള്‍,
അവളുടെ ഗാനങ്ങളിലൂടെപുനര്‍ജീവിച്ചു.
അവന്റെ മുരളീനാദം മീരയുടെഅനുരാഗത്തിനു തുടിപ്പേകിയപ്പോള്‍,
താന്‍ പാടിയ ഗാനങ്ങളിലൂടെ
മീര തന്റെ കൃഷ്ണനിലലിഞ്ഞു ചേര്‍ന്നു.
അവനില്‍ നിന്നും വേറിടാനാവാതെ,
എന്നും കൃഷ്ണന്റെ മാത്രം മീരയായി.
നിലാമഴ പെയ്തരാവില്‍,
ഇളം തെന്നല്‍ പുല്‍കിയ ഓര്‍മ്മകളില്‍
മുഴുകിസ്വയം മറന്ന് നില്‍ക്കെ,
നേര്‍ത്ത ദലമര്‍മ്മരംകാതില്‍ കുളിര്‍കാറ്റായ് പതിക്കെ,
മഞ്ഞുമൂടിയ മനസ്സിന്റെ വഴിത്താരകളില്‍,
വഴിയറിയാത്ത ഓര്‍മ്മകളില്‍,
അലഞ്ഞുതിരിയുന്ന അമ്പലപ്പിറാവായ് ഒരു നിമിഷം.
കരയെ പുല്‍കുന്ന തിരമാലകള്‍ഓരോന്നും വിടപറയെ,
വിങ്ങുന്ന മനസ്സുമായ്,
തിരയുടെ അടുത്തവരവിനായ്കാതോര്‍ത്തിരിക്കുന്ന കരയെപ്പോലെ,
പ്രിയതോഴന്റെ വരവിനായ് കൊതിക്കുന്നആമ്പല്‍ പോലെ,
തന്റെ ജന്മപുണ്യമായ ഭംഗിസൂര്യനായ് കാത്തുവച്ച താമരയെപ്പോലെ,
നിനക്കായ്,
ഞാന്‍
ഇളം തെന്നല്‍ പുല്‍കിയ ഓര്‍മ്മകളില്‍
മുഴുകിസ്വയം മറന്ന് നില്‍ക്കെ,
നേര്‍ത്ത ദലമര്‍മ്മരംകാതില്‍ കുളിര്‍കാറ്റായ് പതിക്കെ,
മഞ്ഞുമൂടിയ മനസ്സിന്റെ വഴിത്താരകളില്‍,
വഴിയറിയാത്ത ഓര്‍മ്മകളില്‍,
അലഞ്ഞുതിരിയുന്ന അമ്പലപ്പിറാവായ് ഒരു നിമിഷം.
കരയെ പുല്‍കുന്ന തിരമാലകള്‍ഓരോന്നും വിടപറയെ,
വിങ്ങുന്ന മനസ്സുമായ്,
തിരയുടെ അടുത്തവരവിനായ്കാതോര്‍ത്തിരിക്കുന്ന കരയെപ്പോലെ,
പ്രിയതോഴന്റെ വരവിനായ് കൊതിക്കുന്നആമ്പല്‍ പോലെ,
തന്റെ ജന്മപുണ്യമായ ഭംഗിസൂര്യനായ് കാത്തുവച്ച താമരയെപ്പോലെ,
നിനക്കായ്,
ഞാന്‍
Thursday, April 10, 2008
Wednesday, April 9, 2008
ആകാശത്തിലെ നക്ഷത്രക്കൊട്ടാരത്തില്‍മഴവില്ലില്‍
തീര്‍ത്ത സിംഹാസനത്തില്‍ഒരു രാജകുമാരനും രാജകുമാരിയും.
പണ്ടേതോ ജന്മത്തില്‍,പാടിപ്പതിഞ്ഞ മുത്തശ്ശിക്കഥയിലെപ്പോലെ.....
ഒന്നിക്കതെ പിരിഞ്ഞ ജന്മത്തിന്റെനീറുന്ന ഓര്‍മ്മകളുമായി
തൂവല്‍ കൊട്ടാരത്തിലെത്തിയപ്പോള്‍എതിരേറ്റത്....
നക്ഷത്രക്കൂട്ടങ്ങള്‍.
ഒന്നിക്കാനായി വീണ്ടും ഒരു ജന്മം.
ഇനി വരുന്ന ഏഴു ജന്മത്തിലും
പിരിയാതിരിക്കാന്‍ഈ ജന്മത്തിലേ നോമ്പു നോറ്റ് കാത്തിരിക്കുന്നു.
എല്ലാ ജന്മത്തിലും നിന്റേതാവാന്‍...
നിന്റേതുമാത്രമാവാന്‍...
കണ്ണന്റെ രാധയാവാന്‍...
ഓരോ ജന്മാന്തരവും നിന്റെ മാറിലാവാന്‍....
തീര്‍ത്ത സിംഹാസനത്തില്‍ഒരു രാജകുമാരനും രാജകുമാരിയും.
പണ്ടേതോ ജന്മത്തില്‍,പാടിപ്പതിഞ്ഞ മുത്തശ്ശിക്കഥയിലെപ്പോലെ.....
ഒന്നിക്കതെ പിരിഞ്ഞ ജന്മത്തിന്റെനീറുന്ന ഓര്‍മ്മകളുമായി
തൂവല്‍ കൊട്ടാരത്തിലെത്തിയപ്പോള്‍എതിരേറ്റത്....
നക്ഷത്രക്കൂട്ടങ്ങള്‍.
ഒന്നിക്കാനായി വീണ്ടും ഒരു ജന്മം.
ഇനി വരുന്ന ഏഴു ജന്മത്തിലും
പിരിയാതിരിക്കാന്‍ഈ ജന്മത്തിലേ നോമ്പു നോറ്റ് കാത്തിരിക്കുന്നു.
എല്ലാ ജന്മത്തിലും നിന്റേതാവാന്‍...
നിന്റേതുമാത്രമാവാന്‍...
കണ്ണന്റെ രാധയാവാന്‍...
ഓരോ ജന്മാന്തരവും നിന്റെ മാറിലാവാന്‍....
കൊക്കുരുമ്മിയിരുന്നു സ്വപ്നം കാണാന്‍.......
നെഞ്ജിലെ സ്വപ്നങ്ങള്‍ പങ്കു വയ്ക്കാന്‍........
ശിശിരത്തിലെ തണുപ്പില്‍,മധുമാസ രാവുകളില്‍,
ഹ്രിദയ രാഗം മൂളാന്‍.........
ജീവിതത്തിന്റെ എല്ലാമാവാന്‍.....
ഒരു ന്‍ക്ഷണത്തിന്റെ ഔപചാരികത പോലുമില്ലാതെ
നീ കടന്നുവരുമെന്ന് ഒരു നിമിഷംഞാന്‍ ആഗ്രഹിച്ചു.
വന്നില്ലെന്ന സത്യം നൊമ്പരത്തൊടെ ഞാന്‍ അറിയുന്നു.
എങ്കിലും.......
നീ വരുമെന്ന പ്രതീക്ഷയില്‍.......
വരണേ എന്ന ആഗ്രഹത്തോടെ,പ്രാര്‍ഥനയോടെ....
നിനക്കായ് ഞാന്‍........
വരില്ലെ....
എനിക്കായ്......എനിക്കായ് മാത്രം....
നെഞ്ജിലെ സ്വപ്നങ്ങള്‍ പങ്കു വയ്ക്കാന്‍........
ശിശിരത്തിലെ തണുപ്പില്‍,മധുമാസ രാവുകളില്‍,
ഹ്രിദയ രാഗം മൂളാന്‍.........
ജീവിതത്തിന്റെ എല്ലാമാവാന്‍.....
ഒരു ന്‍ക്ഷണത്തിന്റെ ഔപചാരികത പോലുമില്ലാതെ
നീ കടന്നുവരുമെന്ന് ഒരു നിമിഷംഞാന്‍ ആഗ്രഹിച്ചു.
വന്നില്ലെന്ന സത്യം നൊമ്പരത്തൊടെ ഞാന്‍ അറിയുന്നു.
എങ്കിലും.......
നീ വരുമെന്ന പ്രതീക്ഷയില്‍.......
വരണേ എന്ന ആഗ്രഹത്തോടെ,പ്രാര്‍ഥനയോടെ....
നിനക്കായ് ഞാന്‍........
വരില്ലെ....
എനിക്കായ്......എനിക്കായ് മാത്രം....
നീ വരുവോളം
കൊഴിയുന്ന ഓരോ നിമിഷത്തിലും വേദനമാത്രം.
നിന്നെ കാണാന്‍,ഓര്‍ക്കാന്‍,നിന്നെപ്പറ്റി പടാന്‍ കൊതിച്ച്
അതിനു കഴിയാത്തതിന്റെ വേദന.
വരാന്‍ പോകുന്ന ഓരോനിമിഷവും ഉദ്വേഗം മാത്രം.
അടുത്ത നിമിഷം നീ എന്നെ തേടി എത്തിയേക്കാം....
ഇപ്പോള്‍ ,ഈ നിമിഷം....എനിക്കു നിന്റെ പദനിസ്വനം കേള്‍ക്കാം.
നിന്നെക്കാണാന്‍,നിന്നെയറിയാന്‍,നിന്നില്‍നീയായി അലിയാന്‍........
നിന്‍ പ്രിയ കളിത്തോഴിയാകാന്‍ ഇന്നെനിക്കാവും.
അങ്ങനെ ഞാനെന്‍ വേദനകള്‍ നിനക്കായ് പകരും.
നിന്‍ ശ്വാസവും മൂകാനുരാഗവും ഞാനറിയും.
നിന്‍ ഹ്രുദയ സ്പന്ദനവും, പ്രിയ മൊഴികളും..
.എന്നും എന്റെ ഹ്രിദയ സ്പന്ദനമായ്,
സ്വപ്ന രാഗ താളമായ്ഞാനെന്റെ കിനാക്കളില്‍ കണ്ടു.
ആ കിനാക്കള്‍ എന്റേതു മാത്രം.
നീ വരുവോളം........
കൊഴിയുന്ന ഓരോ നിമിഷത്തിലും വേദനമാത്രം.
നിന്നെ കാണാന്‍,ഓര്‍ക്കാന്‍,നിന്നെപ്പറ്റി പടാന്‍ കൊതിച്ച്
അതിനു കഴിയാത്തതിന്റെ വേദന.
വരാന്‍ പോകുന്ന ഓരോനിമിഷവും ഉദ്വേഗം മാത്രം.
അടുത്ത നിമിഷം നീ എന്നെ തേടി എത്തിയേക്കാം....
ഇപ്പോള്‍ ,ഈ നിമിഷം....എനിക്കു നിന്റെ പദനിസ്വനം കേള്‍ക്കാം.
നിന്നെക്കാണാന്‍,നിന്നെയറിയാന്‍,നിന്നില്‍നീയായി അലിയാന്‍........
നിന്‍ പ്രിയ കളിത്തോഴിയാകാന്‍ ഇന്നെനിക്കാവും.
അങ്ങനെ ഞാനെന്‍ വേദനകള്‍ നിനക്കായ് പകരും.
നിന്‍ ശ്വാസവും മൂകാനുരാഗവും ഞാനറിയും.
നിന്‍ ഹ്രുദയ സ്പന്ദനവും, പ്രിയ മൊഴികളും..
.എന്നും എന്റെ ഹ്രിദയ സ്പന്ദനമായ്,
സ്വപ്ന രാഗ താളമായ്ഞാനെന്റെ കിനാക്കളില്‍ കണ്ടു.
ആ കിനാക്കള്‍ എന്റേതു മാത്രം.
നീ വരുവോളം........
Tuesday, April 1, 2008
ninakay
നീ കേള്ക്കാറില്ലെ
തിരിച്ചുപോവുമ്പൊല്
പൂത്തുണറന്ന തോട്ടമൊക്കെ
അനാധമായി നിശ്വസിക്കുന്നത്.
പെട്ടന്നെല്ലാം
വെറ്പിരനീ വരാഞ്ഞതിനെ പറ്റിയല്ല
പോകുന്നതിനെക്കുറിച്ചാണെന്റെ പരാതി
നിഞ്ഞപോലെ
അലസമായതുപോലെ
ഭൂമിയുടെ തല പെരുത്തുപോയത്
തിരിച്ചുപോവുമ്പൊല്
പൂത്തുണറന്ന തോട്ടമൊക്കെ
അനാധമായി നിശ്വസിക്കുന്നത്.
പെട്ടന്നെല്ലാം
വെറ്പിരനീ വരാഞ്ഞതിനെ പറ്റിയല്ല
പോകുന്നതിനെക്കുറിച്ചാണെന്റെ പരാതി
നിഞ്ഞപോലെ
അലസമായതുപോലെ
ഭൂമിയുടെ തല പെരുത്തുപോയത്
Subscribe to:
Posts (Atom)
