Thursday, April 24, 2008

എന്നോമലാള്‍ വന്നു നിന്നരികില്‍കണ്ണീരിറക്കും കരളുമായി.
ഹൃദയത്തിലോളം തുടിച്ചിരുന്നു,
വിങ്ങും മനസ്സിന്റെ നൊമ്പരങ്ങള്‍.
കണ്ണീര്‍ മൂടിയിട്ടുണ്ടാ നറും മിഴികള്‍-
ക്കേതുകടലിനേക്കാളുമാഴം.
ആളിപ്പിടിക്കുമൊരഗ്നികൊണ്ടാ-
ണാഴിതിളച്ചുകിടപ്പതെന്നും.
നിന്‍ കണ്ണീരിടയ്ക്കെന്‍ കരള്‍ പളുങ്കില്‍,
കല്ലുകള്‍പ്പോല്‍ വീണുടഞ്ഞിടൂമ്പോല്‍.
കാണുന്നതൊന്നേ ഞാന്‍ ,
നിന്റെ കണ്ണില്‍,നീറും മനസ്സിന്റെ നൊമ്പരങ്ങള്‍.
ചോദിപ്പു ഞാന്‍ കാരണം എന്നോമലോടായ്,
ചോദിച്ച നേരം ആ ദു:ഖ
മൂകകയ്യുകള്‍ കൊണ്ടെന്‍ കഴുത്തുകെട്ടി,
കണ്ണുകള്‍ കൊണ്ടെന്‍ മുഖം തലോടി
അക്ഷരം തോറും വിചാരമോടെ
വിക്കിനാന്‍ അങ്ങെനിക്കുള്ളതല്ലേ...
ഓമനേ..രണ്ടല്ല നമ്മളെന്നാല്‍നോവില്ല
നോവിലുമെന്റെ ചിത്തം.
ഭാഷയ്കതീതം മുഖത്തിലുള്ള ഭാവം,
നീ വാടിയ പൂവുപോലെ.
വേറാരുമില്ലെനിക്കെന്നു കേണു,
എന്റെ മാറത്തു തീ നാമ്പു പോലെ വീഴ്കെ
കാണുന്നു നിന്‍ കണ്‍കളില്‍ നൊമ്പരം
ഞാന്‍കൈ നീട്ടി നെഞ്ജിലേക്കേറ്റു വാങ്ങി.

..............ഇതെന്റെ കവിതയല്ല.ഞാനേറെ ഇഷ്റ്റപ്പെടുന്ന ആള്‍എനിക്കെഴുതിത്തന്നതാണീത്.

No comments: