Wednesday, April 30, 2008

ആകാശത്തോളം ആഗ്രഹിച്ചാല്‍കുന്നോളമെങ്കിലും സ്വന്തമാക്കാം.
പഴഞ്ജൊല്ലില്‍ പതിരില്ല.
അതുകൊണ്ട് ഞാനും ആഗ്രഹിച്ചു
.ആകാശത്തോളം.........
ആഗ്രഹങ്ങള്‍ക്ക് അതിരില്ലാതായപ്പോള്‍,
ആളുകള്‍ ചിരിച്ചു.
പരിഹസിച്ചു.
അപ്പോള്‍ തോന്നി,
ആഗ്രഹിക്കുന്നവര്‍ക്ക്പറഞ്ഞിട്ടുള്ളതായിരിക്കും ഇതെന്ന്.
പിന്നെ ഞാനറിഞ്ഞു,
പഴഞ്ജൊല്ലില്‍ പതിരില്ലെന്ന്.
എങ്ങനെയെന്നോ?
നീയെനിക്ക് തന്ന സ്നേഹത്തിലൂടെ.
ആകാശത്തോളം ആഗ്രഹിച്ചപ്പോള്‍,
ഒരു കടലോളം നീ തന്നു.
ഇപ്പോള്‍ ആ കടലില്‍ ഞാന്‍ നീന്തി തളരുകയാണ്.
എനിക്ക്,
കരയിലെത്താനാവുന്നില്ല.
കോരിക്കുടിച്ചിട്ടുംകടല്‍ തീരുന്നുമില്ല.
എന്റെ ആഗ്രഹങ്ങള്‍..........
എനിക്ക് ശ്വാസം മുട്ടുകയാണ്.
ആകാശത്തോളം,
കുന്നോളം,
കുന്നിമണീയോളം സ്നേഹം അതുമതി.

1 comment:

siva // ശിവ said...

സുന്ദരമായ ഭാവന...