നിലാമഴ പെയ്തരാവില്‍,
ഇളം തെന്നല്‍ പുല്‍കിയ ഓര്‍മ്മകളില്‍
മുഴുകിസ്വയം മറന്ന് നില്‍ക്കെ,
നേര്‍ത്ത ദലമര്‍മ്മരംകാതില്‍ കുളിര്‍കാറ്റായ് പതിക്കെ,
മഞ്ഞുമൂടിയ മനസ്സിന്റെ വഴിത്താരകളില്‍,
വഴിയറിയാത്ത ഓര്‍മ്മകളില്‍,
അലഞ്ഞുതിരിയുന്ന അമ്പലപ്പിറാവായ് ഒരു നിമിഷം.
കരയെ പുല്‍കുന്ന തിരമാലകള്‍ഓരോന്നും വിടപറയെ,
വിങ്ങുന്ന മനസ്സുമായ്,
തിരയുടെ അടുത്തവരവിനായ്കാതോര്‍ത്തിരിക്കുന്ന കരയെപ്പോലെ,
പ്രിയതോഴന്റെ വരവിനായ് കൊതിക്കുന്നആമ്പല്‍ പോലെ,
തന്റെ ജന്മപുണ്യമായ ഭംഗിസൂര്യനായ് കാത്തുവച്ച താമരയെപ്പോലെ,
നിനക്കായ്,
ഞാന്‍
Wednesday, April 16, 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment