നീ വരുവോളം
കൊഴിയുന്ന ഓരോ നിമിഷത്തിലും വേദനമാത്രം.
നിന്നെ കാണാന്‍,ഓര്‍ക്കാന്‍,നിന്നെപ്പറ്റി പടാന്‍ കൊതിച്ച്
അതിനു കഴിയാത്തതിന്റെ വേദന.
വരാന്‍ പോകുന്ന ഓരോനിമിഷവും ഉദ്വേഗം മാത്രം.
അടുത്ത നിമിഷം നീ എന്നെ തേടി എത്തിയേക്കാം....
ഇപ്പോള്‍ ,ഈ നിമിഷം....എനിക്കു നിന്റെ പദനിസ്വനം കേള്‍ക്കാം.
നിന്നെക്കാണാന്‍,നിന്നെയറിയാന്‍,നിന്നില്‍നീയായി അലിയാന്‍........
നിന്‍ പ്രിയ കളിത്തോഴിയാകാന്‍ ഇന്നെനിക്കാവും.
അങ്ങനെ ഞാനെന്‍ വേദനകള്‍ നിനക്കായ് പകരും.
നിന്‍ ശ്വാസവും മൂകാനുരാഗവും ഞാനറിയും.
നിന്‍ ഹ്രുദയ സ്പന്ദനവും, പ്രിയ മൊഴികളും..
.എന്നും എന്റെ ഹ്രിദയ സ്പന്ദനമായ്,
സ്വപ്ന രാഗ താളമായ്ഞാനെന്റെ കിനാക്കളില്‍ കണ്ടു.
ആ കിനാക്കള്‍ എന്റേതു മാത്രം.
നീ വരുവോളം........
Wednesday, April 9, 2008
Subscribe to:
Post Comments (Atom)

1 comment:
ഇത് ഞാൻ കോപ്പി ചെയ്യുന്നുട്ടോ..
Post a Comment