രക്ത വര്‍ണ്ണങ്ങള്‍ ചിതരുന്ന നിന്റെ ചില്ലകളില്‍,
വടാത്തപൂക്കള്‍.
പച്ചിലച്ചാര്‍ത്തിന്റെ ഇടയില്‍തഴച്ച
ചുവന്ന വാകപ്പൂക്കള്‍.
അടുപ്പങ്ങളിലും,അകലങ്ങളിലും
നീയെന്നും മനോഹരം
നിന്റെ പ്രണയം
അതിലേറെ സുന്ദരം.
അത്..............
പറയപ്പെടാത്ത വാക്കുകളാവുന്നു..........
എഴുതപ്പെടാത്ത വരികളാവുന്നു..........
പാടാത്ത സ്വരങ്ങളാവുന്നു............
കാണാത്ത കാഴ്ച്ചകളാവുന്നു...............
അത്......
എനിക്കു മാത്രം.........
സ്വന്തമാവുന്നു.
Tuesday, August 5, 2008
Sunday, August 3, 2008
Tuesday, July 29, 2008
ഒരിക്കലും തീരാത്ത ജീവിതപ്പാതകളിലൂടെ..........
ഇതുവരെ കണ്ടകാഴ്ചകളത്രയും,
ഓര്‍മ്മയുടെ ഭാണ്ടത്തില്‍ പേറി,
ഇനിക്കാണുന്ന കാഴ്ചകളത്രയും,
കൂട്ടിനായ് ചേര്‍ത്തുപിടിച്ച്,
നടന്നകലുകയാണു ഞാന്‍.
ഈ ജീവിതത്തില്‍ നിന്ന്........
നടന്നു തളരുന്ന ഒരു ലോക സഞ്ചാരിയെപ്പോലെ........
വേച്ചുപോവുന്ന കാലടികളുമായി
നടന്നകലുകയാണു ഞാന്‍.
ഒരു വ്യത്യാസം മാത്രം.
സഞ്ചാരിയുടെ ലക് ഷ്യം
ഈ ലോകം ചുറ്റിക്കാണണമെന്നുള്ളതാണ്.
എന്റെ ലക് ഷ്യം നീയാണ്.
നിന്നോടുള്ള പ്രണയമാണ്.
ആ സഞ്ചാരി ലോകം ചുറ്റി വന്നപപ്പോഴും,
ഞാന്‍ തുടങിയിടത്തു തന്നെ നില്‍ക്കുന്നു.
നിന്നിലേക്ക് അടുക്കാനും,
അകലാനുമാവാതെ.
ഇപ്പോള്‍ ഞാന്‍ അറിയുന്നു,
ഞാന്‍ നടന്നു തളരുകയായിരുന്നില്ല,
കാത്തിരുന്നു തളരുകയായിരുന്നു.
നിന്നിലേക്കണയാന്‍ കാത്തിരുന്ന്.........
ഇതുവരെ കണ്ടകാഴ്ചകളത്രയും,
ഓര്‍മ്മയുടെ ഭാണ്ടത്തില്‍ പേറി,
ഇനിക്കാണുന്ന കാഴ്ചകളത്രയും,
കൂട്ടിനായ് ചേര്‍ത്തുപിടിച്ച്,
നടന്നകലുകയാണു ഞാന്‍.
ഈ ജീവിതത്തില്‍ നിന്ന്........
നടന്നു തളരുന്ന ഒരു ലോക സഞ്ചാരിയെപ്പോലെ........
വേച്ചുപോവുന്ന കാലടികളുമായി
നടന്നകലുകയാണു ഞാന്‍.
ഒരു വ്യത്യാസം മാത്രം.
സഞ്ചാരിയുടെ ലക് ഷ്യം
ഈ ലോകം ചുറ്റിക്കാണണമെന്നുള്ളതാണ്.
എന്റെ ലക് ഷ്യം നീയാണ്.
നിന്നോടുള്ള പ്രണയമാണ്.
ആ സഞ്ചാരി ലോകം ചുറ്റി വന്നപപ്പോഴും,
ഞാന്‍ തുടങിയിടത്തു തന്നെ നില്‍ക്കുന്നു.
നിന്നിലേക്ക് അടുക്കാനും,
അകലാനുമാവാതെ.
ഇപ്പോള്‍ ഞാന്‍ അറിയുന്നു,
ഞാന്‍ നടന്നു തളരുകയായിരുന്നില്ല,
കാത്തിരുന്നു തളരുകയായിരുന്നു.
നിന്നിലേക്കണയാന്‍ കാത്തിരുന്ന്.........
Saturday, July 26, 2008
ഏഴു നിറത്തില്‍ അഴകാര്‍ന്ന മഴവില്ല്-
അതാണെന്റെ ജീവിതം.
പക്ഷെ,
അതിന് നിമിഷങ്ങളുടെ ആയുസ്സേയുള്ളൂ.
പുലര്‍കാല വെയിലില്‍,
വൈഢൂര്യം പോലെ മിന്നുന്ന ഒരു മഞ്ഞുകണം-
അതാണെന്റെ ജീവിതം.
അതിനും നിമിഷങ്ങളുടെ ആയുസ്സേയുള്ളൂ.
ഇരുട്ടിനെ പ്രകാശമാക്കുന്ന,
ഇളംമഞ്ഞ വെളിച്ചത്തി-
ലെരിയുന്ന മെഴുകുതിരി.
അതാണെന്റെ ജീവിതം.
പക്ഷേ,
സ്വയം എരിഞ്ഞടങ്ങാനാണതിന്റെ വിധി.
എന്റെയും.............
അതാണെന്റെ ജീവിതം.
പക്ഷെ,
അതിന് നിമിഷങ്ങളുടെ ആയുസ്സേയുള്ളൂ.
പുലര്‍കാല വെയിലില്‍,
വൈഢൂര്യം പോലെ മിന്നുന്ന ഒരു മഞ്ഞുകണം-
അതാണെന്റെ ജീവിതം.
അതിനും നിമിഷങ്ങളുടെ ആയുസ്സേയുള്ളൂ.
ഇരുട്ടിനെ പ്രകാശമാക്കുന്ന,
ഇളംമഞ്ഞ വെളിച്ചത്തി-
ലെരിയുന്ന മെഴുകുതിരി.
അതാണെന്റെ ജീവിതം.
പക്ഷേ,
സ്വയം എരിഞ്ഞടങ്ങാനാണതിന്റെ വിധി.
എന്റെയും.............
Thursday, July 24, 2008
Tuesday, July 22, 2008
തിരമാലകള്‍ക്കൊന്നും അറിയില്ല.
കാണുന്നതെന്തും അത് തുടച്ചുനീക്കും.
എന്നാല്‍........
തീരത്ത് ഞാന്‍ അതിനെ കാത്ത് ഒരുപാടിരുന്നിട്ടും,
എന്റെ കണ്ണീരും ുഖവും അതവഗണിച്ചു.
ഒരു പക്ഷേ............
അതിലേക്കിറങ്ങിയാല്‍,
എന്റെ ദുഖത്തെ അത് സ്വീകരിച്ചേക്കും.
അഗ്നിക്കും ഒന്നും അറിയില്ല.
മുന്നില്‍ കാണുന്നതെന്തും അത് ഭക്ഷിക്കും.
എന്നാല്‍ ..........
ഞാന്‍ അതിന്റെ സമീപം ഒരുപാട് നേരം നിന്നിട്ടും,
എന്റെ കണ്ണീരും ദുഖവും അതവഗണിച്ചു.
ഒരു പക്ഷെ...............
ഞാന്‍ അതിനെ പുണര്‍ന്നാല്‍,
എന്റെ ദുഖത്തെ അത് സ്വീകരിച്ചേക്കും.
ഇല്ല............
എനിക്കും ഒന്നും അറീയില്ല.........
കാണുന്നതെന്തും അത് തുടച്ചുനീക്കും.
എന്നാല്‍........
തീരത്ത് ഞാന്‍ അതിനെ കാത്ത് ഒരുപാടിരുന്നിട്ടും,
എന്റെ കണ്ണീരും ുഖവും അതവഗണിച്ചു.
ഒരു പക്ഷേ............
അതിലേക്കിറങ്ങിയാല്‍,
എന്റെ ദുഖത്തെ അത് സ്വീകരിച്ചേക്കും.
അഗ്നിക്കും ഒന്നും അറിയില്ല.
മുന്നില്‍ കാണുന്നതെന്തും അത് ഭക്ഷിക്കും.
എന്നാല്‍ ..........
ഞാന്‍ അതിന്റെ സമീപം ഒരുപാട് നേരം നിന്നിട്ടും,
എന്റെ കണ്ണീരും ദുഖവും അതവഗണിച്ചു.
ഒരു പക്ഷെ...............
ഞാന്‍ അതിനെ പുണര്‍ന്നാല്‍,
എന്റെ ദുഖത്തെ അത് സ്വീകരിച്ചേക്കും.
ഇല്ല............
എനിക്കും ഒന്നും അറീയില്ല.........
Subscribe to:
Posts (Atom)
