Thursday, April 10, 2008

നിന്റെ പ്രണയം.....
പനിനീര്‍പ്പൂവുപോലെമനോഹരമായിരുന്നു.
പക്ഷെ,അതിന്റെതണ്ടുകളുടെ കാടിന്യവും,
മുള്ളിന്റെമൂര്‍ച്ചയും
എന്നെ വേദനിപ്പിച്ചു.
നിന്റെ പ്രണയം
ഒരു മഞ്ഞുതുള്ളിപോലെസ്നിഗ്ധമായിരുന്നു.
പക്ഷെ,അതിന്റെ ശൈത്യം
എന്നെ വിറങ്ങലിപ്പിച്ചു.
നിന്റെ പ്രണയം
അഗ്നിപോലെ വിശുദ്ധമായിരുന്നു.
പക്ഷെ,അതിന്റെ ചൂട്എന്നെ ദഹിപ്പിച്ചു.

4 comments:

ദാസ്‌ said...

ചെറു കവിത..
നല്ല കവിത..
നന്നെന്നു പറഞ്ഞില്ലെങ്കില്‍ നന്നാവില്ല.

ഫസല്‍ ബിനാലി.. said...

Nice...........

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിട്ടുണ്ട്..
എന്‍ നെഞ്ചില്‍ വിരിയുന്ന നിന്റെ നിലാവിനെ ഓര്‍ത്ത്എന്നും ഉള്ളില്‍ വിരിയുന്ന ആ ശങ്കുപുഷ്പത്തെ ഓര്‍ത്ത്കാലം ഒരുപാട്.
മനസ്സില്‍ തോന്നിയത് കുറിച്ചൂന്നെ ഉള്ളൂ..

sarithakrishnan said...

എല്ലാവര്‍ക്കും നന്ദി.
പ്രണയം എന്നും എന്നെ വേദനിപ്പിച്ചിട്ടേയുള്ളു.
പക്ഷേ,ആ വേദന,അതിന്റെ ലഹരി ഞാന്‍ ഒരുപാട്
ഇഷ്ടപ്പെടുന്നു.ആ അനുഭവങ്ങള്‍ .....
അതിന്റെ സന്തോഷങ്ങള്‍,സങ്കടങ്ങള്‍........
എല്ലാം ഞാന്‍ എഴുതാന്‍ ശ്രമിക്കുന്നു.
തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ........