എന്റെ സ്വപ്നങ്ങള്ക്കൊന്നും
ഒരിക്കലും ഞാന്‍ കടുത്ത നിറങ്ങള്‍ നല്‍കിയിരുന്നില്ല.
സ്നേഹത്തിന്റെ ഇളം നിറങ്ങളായിരുന്നു അവയ്കൊക്കെ.
പക്ഷെ,
അവയ്കുമേല്,കറുത്തനിഴലുകള്‍ വീണിരിക്കുന്നു.
അല്ല,
കറുത്തചായം പൂശിയിരിക്കുന്നു.
മായ്ച്ചാലും മായാത്തപോലെ.
ആ സ്വപ്നങ്ങളില്‍ ഞാന്‍ വരച്ചുചേര്‍ത്ത
ചിത്രങ്ങള്‍ക്ക് പകരം,
മറ്റൊന്ന് വരയ്ക്കാന്‍ എനിക്ക് കഴിയില്ല.
എനിക്ക് വരയ്ക്കാനറിയില്ല.
എനിക്ക് വരയ്ക്കാന്‍ കരങ്ങളില്ല.
എന്തെന്നോ,
എന്റെ ചിന്തയും,കേള്‍വിയും,വാക്കുകളും,
കരങ്ങളുമൊക്കെ നീയായിരുന്നു.
Saturday, April 26, 2008
Subscribe to:
Post Comments (Atom)

5 comments:
നല്ല വരികള്‍...:)
ഹൃദയത്തോളം ആഴ്ന്നിറങ്ങാത്ത
കാലത്തിന്റെ എഴുത്താണികള്‍ക്കെങ്ങിനെ
ഹൃദയത്തിന്റെ മൂന്നാം കണ്ണിന്
തിമിരമിടാനും എന്നിലെ നിന്റെ
ഓര്‍മ്മകള്‍ക്ക് നരയിടാനുമാകും...?
എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....
ദയവായി വേര്‍ഡ് വെരിഫിക്കഷന് മാറ്റാന്‍ ശ്രദ്ധിക്കുമല്ലോ....
ഒരിക്കല്‍ വരച്ച് ചേര്ത്തവയുടേ മേലെ വീണ്ടും വരയ്ക്കൂക അസാദ്ധ്യം.. ആദ്യം വരച്ച വരകള്‍ തന്നെ കിടക്കട്ടെ.. കറുപ്പു ചായം വീണെങ്കിലും ആദ്യവരകള്‍ ഭംഗിയുള്ളതാവും, കാലം കഴിഞ്ഞാലും!!.
ആശംസകള്‍ നല്ല വരികള്‍ക്ക് :)
നല്ല പോസ്റ്റ്
Post a Comment