Friday, April 25, 2008

പറഞ്ഞോ പറയാതെയോഅകലുകയാണ് നമ്മള്‍.
അറിഞ്ഞോ അറിയാതെയോസ്നേഹിച്ചുതുടങ്ങിയതുപോലെ.
അതുകൊണ്ട്,
ഞാന്‍ ഭാവികാലത്തെ വെറുക്കുന്നു.
അതിന്റെ ചൂട് എന്നെ പൊള്ളിക്കുന്നു.
അവിടെ എനിക്ക് കുളിരേകാന്‍,
നിന്റെ കൈകള്‍ ഞാന്‍ കാണുന്നില്ല.
വര്‍ത്തമാനകാലത്തെ ഞാന്‍ ഭയപ്പെടുന്നു.
അതിന്റെ തണുപ്പ് എന്നെ മരവിപ്പിക്കുന്നു.
എനിക്ക് ചൂട് പകരാന്‍ ,
നിന്റെ മാറും കരങ്ങളും ഞാന്‍അവിടെ കാണുന്നില്ല.
എനിക്കിഷ്ടം ഭൂതകാലമാണ്.
ചൂടില്‍ കുളിരേകാനും,
തണുപ്പില്‍ കുളിര്‍ പകരാനും,
നീയെനിക്ക് കൂട്ടുണ്ടായിരുന്ന,ഭൂതകാലം.
പക്ഷെ,
ഇപ്പോള്‍ വര്‍ത്തമാനകാലത്തെയുംഞാന്‍ സ്നേഹിച്ചുതുടങ്ങി.
എന്തെന്നോ?
നിന്നെ ഞാന്‍ ഇത്രയേറെ പ്രണയിച്ചിരുന്നുവെന്ന്,
എപ്പോഴും പ്രണയിക്കുന്നുവെന്ന്,
എനിക്കു മനസ്സിലാക്കി തന്നതുകൊണ്ട്.
പറഞ്ഞോ ,പറയാതെയോ അകലുന്നത്,
വീണ്ടും,
അറിഞ്ഞോ അറിയാതെയോ,
അടുക്കാനാണെന്ന് ഓര്‍മ്മിപ്പിച്ചതുകൊണ്ട്.

2 comments:

Unknown said...

ആരില്‍ നിന്നാണ് ഓടി അകലുന്നത്
ദേ ഇവിടെ ഒന്നു നോക്ക്
പൊട്ടിയ പ്രേമം കഥയാക്കുന്ന ഒരു കഥാക്കാരന്റെ
വേദന
http:ettumanoorappan.blogspot.com

siva // ശിവ said...

നല്ല വരികള്‍...