എന്തായിരുന്നു നമ്മുടെ ബന്ധം.
അറിയില്ല.
ഒരിക്കലും എനിക്കത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
എന്തുപറഞ്ഞാണ് നമ്മള്ഒന്നിച്ചതെന്നും ഓര്‍മ്മയില്ല.
എങ്കിലും ഞാന്‍ പറയാതെ,
നീയെന്നെ അറിഞ്ഞിരുന്നു.
ഒരു പക്ഷെ തിരിച്ചും.
ഒരുപാട് സംസാരിക്കുന്നതിനേക്കാള്‍ നിനക്കിഷ്ടം,
നമുക്കിടയിലെ മവുനമായിരുന്നു.
അതിലൂടെ നീ ഒരുപാട് കഥകള്‍ പറഞ്ഞിരുന്നു.
എന്റെ കണ്ണുകളില്‍ നിന്ന് ഒരുപാട്
കഥകള്‍ നീ വായിച്ചു പറയുമായിരുന്നു.
ഞാന്‍..........
ഞാനുണര്‍ന്നിരുന്നത് നിന്നിലായിരുന്നു.
പ്രിയനേ.............
എന്നെ മറക്കാന്‍,നീ മടിക്കുന്നുവോ?
എങ്കില്‍ മാപ്പ്.
എന്തിനെന്നോ?
നിന്നെ മറക്കാന്‍ ഞാനും മടിക്കുന്നതിന്.
Wednesday, April 23, 2008
Subscribe to:
Post Comments (Atom)

4 comments:
പിന്നെ എന്തിനായിരുന്നു ആ ബന്ധം ?
ഹാ! മറക്കണ്ടന്നേ... ആരൂട്ടാ പറഞ്ഞ് മറക്കാന്‍.
ഈതു കവിത ആണോ ഒരു പൈങ്കിലി സ്പര്സം
എഴുത്തുകള്‍ കൊള്ളാം .... എന്താ ഭയങ്കര റൊമാന്റ്റിക് ആണല്ലോ.......ആശംസകള്‍്
Post a Comment