Thursday, April 17, 2008

എന്റെ ഹൃദയം.........
നിന്റെ സാമീപ്യത്തിനായി വെമ്പുന്നു.
എന്റെ കാതുകള്‍.....
നിന്റെ പദനിസ്വനത്തിനായി കാത്തിരിക്കുന്നു.
എന്റെ ചുണ്ടുകള്‍......
ഞാന്‍ കാത്തുവച്ച രാഗം
നിന്റെ കാതില്‍മൂളാന്‍ കൊതിക്കുന്നു.
നീയറിയുന്നോ..........
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളത്രയുംസൂക്ഷിച്ച
മണിച്ചെപ്പാണ്എന്റെ ഹൃദയമെന്ന്.
എന്റെ ജീവിതത്തെ ഉത്സവമാക്കുകയും,
ദു:ഖങ്ങളെ വകഞ്ഞുമാറ്റി,
പ്രതീക്ഷയുടെ പൂക്കള്‍ വിരിയിക്കുകയും,
എന്റെ ഏകാന്തതയെ സ്വപ്നങ്ങളാല്‍നിറയ്ക്കുകയും ചെയ്യുന്ന
നിന്റെമധുരമായ ഓര്‍മ്മകളുടെ
മണിച്ചെപ്പാണതെന്ന്.

8 comments:

Rafeeq said...

മണിച്ചെപ്പു പ്രണയാര്‍ദ്രം.. :)
നന്നായിട്ടുണ്ട്‌.. ആശംസകള്‍..

എം.എച്ച്.സഹീര്‍ said...

നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളത്രയുംസൂക്ഷിച്ച
മണിച്ചെപ്പാണ്എന്റെ ഹൃദയമെന്ന്.

നീ എന്നില്‍ പ്രണയമായത്‌ എപ്പോഴാണ്‌..
നിന്റെ കണ്ണുകള്‍ എന്നെ ഉമ്മവച്ചപ്പോഴോ.
നിന്റെ ശ്വാസം ഞാന്‍ കുടിച്ചപ്പോഴോ..
ഓര്‍ക്കുന്നില്ല ഞാന്‍...എന്റെ ഹൃദയം നിന്റെ പക്കല്‍ ആയിരുന്നല്ല്ലോ...
മടക്കി വാങ്ങാന്‍ ഇന്നലെ മുഴുവന്‍ കാത്തിരുന്നു ഞാന്‍...
ഇന്നു നീ വരുമായിരിക്കും.

എം.എച്ച്.സഹീര്‍ said...

nannayittunndu pranya kavitha keep wrting

Unknown said...

കൊള്ളാം

siva // ശിവ said...

so nice poem...

Unknown said...

നീയറിയുന്നോ..........
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളത്രയുംസൂക്ഷിച്ച
മണിച്ചെപ്പാണ്എന്റെ ഹൃദയമെന്ന്
ഇതൊക്കെ ഞാന്റെ പെണ്ണിനോടു പറഞതാ
എന്നിട്ടും അവളെന്നെ വിട്ടുപോയി
nOku
http:ettumanoorappan.blogspot.com

SUNISH THOMAS said...

നന്നായി എഴുതാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

ആശംസകള്‍