Tuesday, July 29, 2008

ഒരിക്കലും തീരാത്ത ജീവിതപ്പാതകളിലൂടെ..........
ഇതുവരെ കണ്ടകാഴ്ചകളത്രയും,
ഓര്‍മ്മയുടെ ഭാണ്ടത്തില്‍ പേറി,
ഇനിക്കാണുന്ന കാഴ്ചകളത്രയും,
കൂട്ടിനായ് ചേര്‍ത്തുപിടിച്ച്,
നടന്നകലുകയാണു ഞാന്‍.
ഈ ജീവിതത്തില്‍ നിന്ന്........
നടന്നു തളരുന്ന ഒരു ലോക സഞ്ചാരിയെപ്പോലെ........
വേച്ചുപോവുന്ന കാലടികളുമായി
നടന്നകലുകയാണു ഞാന്‍.
ഒരു വ്യത്യാസം മാത്രം.
സഞ്ചാരിയുടെ ലക് ഷ്യം
ഈ ലോകം ചുറ്റിക്കാണണമെന്നുള്ളതാണ്.
എന്റെ ലക് ഷ്യം നീയാണ്.
നിന്നോടുള്ള പ്രണയമാണ്.
ആ സഞ്ചാരി ലോകം ചുറ്റി വന്നപപ്പോഴും,
ഞാന്‍ തുടങിയിടത്തു തന്നെ നില്‍ക്കുന്നു.
നിന്നിലേക്ക് അടുക്കാനും,
അകലാനുമാവാതെ.
ഇപ്പോള്‍ ഞാന്‍ അറിയുന്നു,
ഞാന്‍ നടന്നു തളരുകയായിരുന്നില്ല,
കാത്തിരുന്നു തളരുകയായിരുന്നു.
നിന്നിലേക്കണയാന്‍ കാത്തിരുന്ന്.........

5 comments:

sv said...

"അവസാന യാത്രക്കു ഇറങ്ങും മുന്‍പെ
ഒരു നാളും തുറക്കാതെ മാറ്റി വച്ച പ്രണയത്തിന്‍ പുസ്തകം നീ തുറക്കും...
അതിലന്നു നീയെന്‍റെ പേരു കാണും..
അതിലെന്‍റെ ജീവ‍ന്‍റെ നേരു കാണും..“


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

siva // ശിവ said...

ജീവിതപ്പാതയെക്കുറിച്ചുള്ള വ്യത്യസ്തമായ ആവിഷ്കാരം....

അവസാന നാലുവരികള്‍ ഏറെ നന്നായി...

ഫസല്‍ ബിനാലി.. said...

നന്നായിട്ടുണ്ട്, കൂടുതല്‍ എഴുതുക, ആശംസകള്‍.........

ഗോപക്‌ യു ആര്‍ said...

kavitha iniyum
nannaavate!!

smitha adharsh said...

നന്നായിരിക്കുന്നു..ഇനിയും എഴുതൂ..