ഒരിക്കലും തീരാത്ത ജീവിതപ്പാതകളിലൂടെ..........
ഇതുവരെ കണ്ടകാഴ്ചകളത്രയും,
ഓര്‍മ്മയുടെ ഭാണ്ടത്തില്‍ പേറി,
ഇനിക്കാണുന്ന കാഴ്ചകളത്രയും,
കൂട്ടിനായ് ചേര്‍ത്തുപിടിച്ച്,
നടന്നകലുകയാണു ഞാന്‍.
ഈ ജീവിതത്തില്‍ നിന്ന്........
നടന്നു തളരുന്ന ഒരു ലോക സഞ്ചാരിയെപ്പോലെ........
വേച്ചുപോവുന്ന കാലടികളുമായി
നടന്നകലുകയാണു ഞാന്‍.
ഒരു വ്യത്യാസം മാത്രം.
സഞ്ചാരിയുടെ ലക് ഷ്യം
ഈ ലോകം ചുറ്റിക്കാണണമെന്നുള്ളതാണ്.
എന്റെ ലക് ഷ്യം നീയാണ്.
നിന്നോടുള്ള പ്രണയമാണ്.
ആ സഞ്ചാരി ലോകം ചുറ്റി വന്നപപ്പോഴും,
ഞാന്‍ തുടങിയിടത്തു തന്നെ നില്ക്കുന്നു.
നിന്നിലേക്ക് അടുക്കാനും,
അകലാനുമാവാതെ.
ഇപ്പോള്‍ ഞാന്‍ അറിയുന്നു,
ഞാന്‍ നടന്നു തളരുകയായിരുന്നില്ല,
കാത്തിരുന്നു തളരുകയായിരുന്നു.
നിന്നിലേക്കണയാന്‍ കാത്തിരുന്ന്.........
Tuesday, July 29, 2008
Subscribe to:
Post Comments (Atom)

5 comments:
"അവസാന യാത്രക്കു ഇറങ്ങും മുന്‍പെ
ഒരു നാളും തുറക്കാതെ മാറ്റി വച്ച പ്രണയത്തിന് പുസ്തകം നീ തുറക്കും...
അതിലന്നു നീയെന്റെ പേരു കാണും..
അതിലെന്റെ ജീവന്റെ നേരു കാണും..“
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
ജീവിതപ്പാതയെക്കുറിച്ചുള്ള വ്യത്യസ്തമായ ആവിഷ്കാരം....
അവസാന നാലുവരികള്‍ ഏറെ നന്നായി...
നന്നായിട്ടുണ്ട്, കൂടുതല്‍ എഴുതുക, ആശംസകള്‍.........
kavitha iniyum
nannaavate!!
നന്നായിരിക്കുന്നു..ഇനിയും എഴുതൂ..
Post a Comment