Tuesday, July 22, 2008

തിരമാലകള്‍ക്കൊന്നും അറിയില്ല.
കാണുന്നതെന്തും അത് തുടച്ചുനീക്കും.
എന്നാല്‍........
തീരത്ത് ഞാന്‍ അതിനെ കാത്ത് ഒരുപാടിരുന്നിട്ടും,
എന്റെ കണ്ണീരും ുഖവും അതവഗണിച്ചു.
ഒരു പക്ഷേ............
അതിലേക്കിറങ്ങിയാല്‍,
എന്റെ ദുഖത്തെ അത് സ്വീകരിച്ചേക്കും.
അഗ്നിക്കും ഒന്നും അറിയില്ല.

മുന്നില്‍ കാണുന്നതെന്തും അത് ഭക്ഷിക്കും.
എന്നാല്‍ ..........
ഞാന്‍ അതിന്റെ സമീപം ഒരുപാട് നേരം നിന്നിട്ടും,
എന്റെ കണ്ണീരും ദുഖവും അതവഗണിച്ചു.
ഒരു പക്ഷെ...............
ഞാന്‍ അതിനെ പുണര്‍ന്നാല്‍,
എന്റെ ദുഖത്തെ അത് സ്വീകരിച്ചേക്കും.
ഇല്ല............
എനിക്കും ഒന്നും അറീയില്ല.........

3 comments:

സുല്‍ |Sul said...

ആര്‍ക്കും ഒന്നും അറിയില്ലെന്നു ധരിക്കരുത്, അറിയില്ലെന്നു നടിക്കുന്നതല്ലേ സരിതയെ എന്നുമെന്നും കാണാന്‍.

-സുല്‍

ഫസല്‍ ബിനാലി.. said...

അയ്യോ സരിതേ പോവല്ലെ, അയ്യോ സരിതേ പൊവല്ലെ
വരികളില്‍ കവിതയുണ്ട്, ആശംസകള്‍

Unknown said...

സരിതെ തിരമാലകളും അഗ്നിയും അകലെ നിന്നാല്‍
കാണാന്‍ രസമാണ്.
അടുത്താല്‍ ഭയാകവും
സുഹൃബന്ധങ്ങളും ഏതാണ്ട് അതു പോലെ തന്നെ