ഏഴു നിറത്തില്‍ അഴകാര്‍ന്ന മഴവില്ല്-
അതാണെന്റെ ജീവിതം.
പക്ഷെ,
അതിന് നിമിഷങ്ങളുടെ ആയുസ്സേയുള്ളൂ.
പുലര്‍കാല വെയിലില്‍,
വൈഢൂര്യം പോലെ മിന്നുന്ന ഒരു മഞ്ഞുകണം-
അതാണെന്റെ ജീവിതം.
അതിനും നിമിഷങ്ങളുടെ ആയുസ്സേയുള്ളൂ.
ഇരുട്ടിനെ പ്രകാശമാക്കുന്ന,
ഇളംമഞ്ഞ വെളിച്ചത്തി-
ലെരിയുന്ന മെഴുകുതിരി.
അതാണെന്റെ ജീവിതം.
പക്ഷേ,
സ്വയം എരിഞ്ഞടങ്ങാനാണതിന്റെ വിധി.
എന്റെയും.............
Saturday, July 26, 2008
Subscribe to:
Post Comments (Atom)

4 comments:
മഴവില്ലിനു ആയുസ്സ് കുറവാണെങ്കിലും അതു നില്ക്കുന്ന സമയം എല്ലാവര്ക്കും സന്തോഷം പകരുന്നില്ലേ..
കവികളും, കവയത്രികളും സ്വന്തം ജീവിതം തന്നെയാണോ കുറിച്ചിടുന്നത്, ആകപ്പാടെ ഒരു നിരാശലൈനാണല്ലോ???
പതിറ്റാണ്ടുകള്‍ പുകഞ്ഞു ജീവിക്കുന്നതിനേക്കാള്‍ ഒരു നിമിഷം ആളിക്കത്തി തീരാന്‍ ആഗ്രഹിക്കുന്നത് തെറ്റല്ല, അതല്ലെ നല്ലത്.?
എല്ലാ ജീവിതങ്ങളും ഇങ്ങനെയൊക്കെ തന്നെയാ...
Post a Comment