Thursday, July 24, 2008

ഞാന്‍
ഒരു മെഴുകുതിരിയാകുവാന്‍ ആശിക്കുന്നു.
നിന്റെ ഇരുട്ടിനെ പ്രകാശമയമാക്കിക്കൊണ്ട്സ്വയം
ഉരുകിത്തീരുവാന്‍ഞാന്‍ കൊതിക്കുന്നു.
ആ ഉരുകിത്തീരലിലൂടെ
എന്റെ ജീവിതം ധന്യമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അങ്ങനെയെങ്കില്‍,
ഈ ലോകം ഒരിക്കല്‍ പറയും
"ഞാന്‍ എരിഞ്ഞതെപ്പോഴും
നിനക്കുവേണ്‍ടിയായിരുന്നെന്ന്"

8 comments:

Anonymous said...

പ്രചോദനം: പവര്‍കട്ട്

KP said...

Nee oru mezhukuthiriyavaan aagrahikkunno ? Venda kutty .. Ninte jeevitham kurachukoodi dhanyamaavatte. Paavam mezhukuthiri.. athu kathi theerumennu aarkkanariyaathathu.. Anayaatha oru deepamaavaan aagrahichukoode , ente kuttiye ninkku ?

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം തുടരൂ...

siva // ശിവ said...

എത്ര നല്ല വരികള്‍...

ഇത് മനസ്സിലെ ആത്മാര്‍ത്ഥതയില്‍ നിന്നും എഴുതിയവയാണെങ്കില്‍....തീര്‍ച്ചയായും യൂ ആര്‍ സോ ഗ്രേറ്റ്...

ദിലീപ് വിശ്വനാഥ് said...

അങ്ങനെയൊന്നും പറയാൻ ലോകത്തിനു സമയം ഇല്ല. ചിന്ത കൊള്ളാം.

smitha adharsh said...

അപ്പൊ,മെഴുകുതിരിയാവാന്‍ നിശ്ചയിച്ചു..അതും,ഇന്നത്തെ കാലത്തു ????

മാന്മിഴി.... said...

മെഴുകുതിരിക്കൊന്നും ഇപ്പൊ വിലയില്ലെന്നേ...പ്രകാശം കാണാന്‍ തുടങ്ങുമ്പോഴേക്കും എരിഞ്ഞുതീര്‍ന്നിട്ടുണ്ടാകും....

Unknown said...

ഈ ലോകം ഒരിക്കല്‍ പറയും
"ഞാന്‍ എരിഞ്ഞതെപ്പോഴും
നിനക്കുവേണ്‍ടിയായിരുന്നെന്ന്
കൊള്ളാം