ഇന്നലെ വരെ എന്നെ നോക്കിയിരുന്ന നിന്റെ കണ്ണില്‍,
പ്രണയത്താല്‍ ജ്വലിക്കുന്ന രണ്ടു നക്ഷത്രങ്ങള്‍,
ഞാന്‍ കണ്ടിരുന്നു.
പക്ഷെ ഇന്ന്,
ഇന്നത് മങ്ങിയിരിക്കുന്നു.
അല്ല,
അസ്തമിച്ചിരിക്കുന്നു.
എന്നോടുള്ള പ്രണയം അവസാനിച്ചതോ?അതോ,
അവസാനിപ്പിക്കേണ്ടിവന്നതോ?
അറിയില്ലെനിക്ക്.
രണ്ടായാലും നിന്നോടെനിക്ക് പിണങ്ങാന്‍ കഴിയില്ലല്ലോ....
മറ്റാരോടും എനിക്കതിനാവും.
പക്ഷെ,
പക്ഷെ നിന്നോടുവയ്യ.
അത്രയേറെ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു.
അതത്രയും നിനക്ക് പകര്‍ന്നു നല്കാനാവാതെ
ഞാന്‍ മടങ്ങുകയാണ്.
നിന്നില്‍ നിന്നും മടങ്ങേണ്ടിവരുമ്പോള്‍,
ജീവിതത്തില്‍ നിന്നതന്നെ മടങ്ങണമെന്ന്ഞാന് ആഗ്രഹിക്കുന്നു.
നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുവോ?
അതോ വെറുക്കുന്നോ?
രണ്ടാണെങ്കിലും ഞാന്‍ സന്തോഷിക്കുന്നു.
എന്തെന്നോ?
രണ്ടായാലും നീ എന്നെ ഓര്മ്മിക്കുന്നുവല്ലോ............
Monday, May 5, 2008
Subscribe to:
Post Comments (Atom)

4 comments:
“നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുവോ?
അതോ വെറുക്കുന്നോ?
രണ്ടാണെങ്കിലും ഞാന്‍ സന്തോഷിക്കുന്നു.“
സാധാരണ പ്രേമനൈരാശ്യങ്ങള്ക്കൊടുവില് കാണാറുള്ള വെറുപ്പോ, പകയോ, ഒന്നും ഇല്ലാതെ സ്നേഹം നിഷേധിക്കപ്പെടുമ്പോഴും കൂടുതല്‍ സ്നേഹിക്കുന്നു എന്നോതുന്ന വരികള്‍..!.
നമ്മള് സേനഹിക്കുന്ന പെണ്‍ക്കുട്ടി എപ്പോഴെലും
നമ്മളെ ഇഷ്ടമല്ലെന്നു പറയുമ്പോള്‍
ജിവിതം തന്നെ വളരെ ശുന്യമായി തോന്നും
സംശയമുണ്ടെങ്കില്‍
ഇവിടെ വന്നാല്‍ മതി
http:ettumanoorappan.blogspot.com
ഈ വരികള്‍ മനോഹരം......
നഷ്ടബോധത്തിന്റെ താഴ് വരയിലാണല്ലൊ ഇപ്പൊഴത്തെ പാര്‍പ്പ്.
നന്നായിരിക്കുന്നു....
Post a Comment