Thursday, May 22, 2008

ഓര്‍ക്കുക,
നീ വേദനിച്ചാല്‍ മുറിപ്പെടുന്നത്
എന്റെ ഹൃദയമാണ്.
നീ പൊഴിക്കുന്ന
ഓരോതുള്ളിക്കണ്ണീരും
മുള്ളായി ഉടക്കുന്നത്
എന്റെ നെഞ്ജീലാണ്.
നിന്റെ വ്യാകുലതകളില്‍
ചോര്‍ന്നുപോവുന്നത്
എന്റെ ധൈര്യമാണ്.
നിന്റെ ഓരോ നെടുവീര്‍പ്പും
ചുട്ടുപൊള്ളിക്കുന്നത്
എന്റെ ആത്മാവിനെയാണ്.
നീ നീയല്ലാതാവുമ്പോള്‍എനിക്ക്
നഷ്ടമാവുന്നത്
എന്നെ തന്നെയാണ്.

No comments: