Thursday, May 22, 2008

നീ,
വിടര്‍ന്നു നില്‍ക്കുന്ന ഒരു റോസാ പുഷ്പമാണ്.
പകിട്ടാര്‍ന്ന നിറവും
മാദക ഭംഗിയും
കൊതിപ്പിക്കുന്ന ഗന്ധവും
നിന്നെ എന്റെ ലഹരിയാക്കി മാറ്റി.
ആവോളം ഞാന്‍ ആ ലഹരി നുണഞ്ഞു.
ആ ലഹരിയുടെ തടാകങ്ങളില്‍
നീന്തി തളര്‍ന്നപ്പോള്‍ഞാന്‍
എവിടെയോ ചെന്നു ചേര്‍ന്നു.
കൂര്‍ത്തു മൂര്‍ത്ത മുള്ളിലും
പരുപരുത്ത ഇലയിലും
ഞാനലഞ്ഞു.
അപ്പോഴൊക്കെ നിന്നിലെ
മധു നുകരാന്‍നീ പകര്‍ന്ന ലഹരിയില്‍
ഒരിക്കല്‍കൂടി നീരാടാന്‍ ഞാന്‍ കൊതിച്ചു.
പക്ഷെ,
അവിടെ നിന്നിലെ മധുവെന്നല്ല,
നീ കൂടെ ഉണ്ടായിരുന്നില്ല.

2 comments:

Unknown said...

കൊള്ളാം മനോഹരമാ‍ായ വരികള്‍

Areekkodan | അരീക്കോടന്‍ said...

About Swaamees???